Author: sanjudditahmedabad

‘അത് നടക്കാതെ പോയത് മോദി ട്രംപിനെ വിളിക്കാഞ്ഞിട്ടല്ല, അവർ എട്ട് തവണ സംസാരിച്ചു’; അമേരിക്കൻ നിലപാട് തള്ളി ഇന്ത്യ; വ്യാപാര കരാറിൽ പ്രതികരണം

ദില്ലി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടാതിരുന്നത് ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കാത്തത് കൊണ്ടാണെന്ന അമേരിക്കയുടെ വാദം തള്ളി ഇന്ത്യ. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, 2025-ൽ മാത്രം മോദിയും ട്രംപും എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട് 500 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്കയുടെ പുതിയ ബില്ലിനെ കുറിച്ചുള്ള വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. ഇതിനായി ഊർജ്ജ സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. ആഗോള വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് കുറഞ്ഞ നിരക്കിൽ വ്യത്യസ്ത സ്രോതസുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ തന്നെ യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇരു...

Read More

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കട്ടിളപ്പാളി കേസിൽ. ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഉടൻ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.സി എസ് മോഹിതിന് മുൻപാകെ ഹാജരാക്കും. ആശുപത്രിയിലെത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരു കുറ്റവും ചെയ്തില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിലേക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടി കണ്ടെത്തൽ. ഒരിക്കൽ സന്നിധാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോറ്റിക്ക് സ്പോൺസറായി മടങ്ങിയെത്താൻ വഴിയൊരുക്കിയത് തന്ത്രിയെന്നും എസ്ഐടി കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബംഗളൂരു ബന്ധവും ഫോൺ വിളി രേഖകളും നിർണായകമായി. സ്വർണപ്പാളി പുറത്തേക്ക് കൊണ്ട് പോകാൻ അനുമതി കൊടുത്തില്ലെന്ന തന്ത്രിയുടെ വാദം തെറ്റെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സന്നിധാനത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വാധീനത്തിന് പിന്നിൽ തന്ത്രിയാണെന്ന ജീവനക്കാരുടെ മൊഴിയും രാജീവരർക്ക് തിരിച്ചടിയായി. നേരത്തേ ദൈവ തുല്യരായ ചിലർ ഇതിനെല്ലാം പിന്നിലുണ്ടെന്ന...

Read More

പ്രത്യാക്രമണത്തിൽ ഞെട്ടിവിറച്ച് പാകിസ്ഥാൻ; സൂപ്പര്‍ കവചമായി സുദര്‍ശൻ ചക്ര, ഇന്നലെ രാത്രി മുതൽ നടന്നതെന്ത്?

ദില്ലി: അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തിയ ആക്രമണ നീക്കം തകര്‍ത്തതിനൊപ്പം തന്നെ പ്രത്യാക്രമണം നടത്തി ഇന്ത്യ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഇന്നലെ രാത്രി മുതൽ നൽകിയത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിങ്ങനെ പ്രധാന പാക് നഗരങ്ങളെ വിറപ്പിച്ച തിരിച്ചടി ഇന്ത്യ നൽകി. പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് വരെയെത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ ഞെട്ടി വിറച്ചു.  പാകിസ്താന്‍റെ സാഹസത്തിന് തന്ത്രപ്രധാനമായ ഈ നാല് പാക് നഗരങ്ങളിൽ ആണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാകിസ്ഥാന്‍റെ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളെ തടയാൻ ഇന്ത്യയ്ക്ക് കവചമായത് സുദര്‍ശൻ ചക്ര എന്ന വിളിപ്പേരുള്ള എസ്-400 മിസൈൽ സിസ്റ്റമാണ്.വളരെ വലിയ പ്രദേശത്ത് തുടര്‍ച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള ശേഷിയുള്ളവയാണ് എസ്-400 മിസൈൽ സിസ്റ്റം. റഷ്യൻ നിര്‍മിതമായ ഈ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നലെ രാത്രി മുതൽ...

Read More

പെന്‍ഷന്‍ കിട്ടാന്‍ നാടൊട്ടുക്ക് നടക്കേണ്ട, അംഗീകാരം നവംബറില്‍

പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെന്‍ഷന്‍ വിതരണം സാധ്യമാക്കും എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ നവംബര്‍ 23 ന് ചേരുന്ന ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ യോഗത്തില്‍ കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് അംഗീകാരം നല്‍കും .  ജനുവരി 1 ന് പുതുവര്‍ഷ ദിനത്തില്‍ പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെന്‍ഷന്‍ വിതരണം സാധ്യമാക്കും. ഇപിഎഫ്ഒയുടെ നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡേണൈസേഷന്‍ പ്രോജക്ടിന്‍റെ സെന്‍ട്രലൈസ്ഡ് ഐടി എനേബിള്‍ഡ് സിസ്റ്റത്തിന്‍റെ ഭാഗമായി 2025 ജനുവരി 1 മുതല്‍ ഈ സൗകര്യം ആരംഭിക്കും.  അടുത്ത ഘട്ടത്തില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റ് സംവിധാനത്തിലേക്ക് സുഗമമായ മാറ്റവും നടക്കും. കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക്...

Read More

രാജ്യമാണ് വലുത്, ഐപിഎൽ നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ടീമുകള്‍

മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് ടീമുകള്‍. രാജ്യത്തിന്‍റെ താല്‍പര്യമാണ് വലുതെന്നും ബാക്കിയെല്ലാത്തിനും കാത്തിരിക്കാമെന്നും ടീമുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഐപിഎല്ലില്‍ ഇന്നലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ പകുതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലൊയാണ് ഇന്ന് ടീം ഉടമകളുമായി സംസാരിച്ചശേഷം ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്ലിലെ പ്രമുഖ ടീമുകളായ മുബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയവരെല്ലാം ഇന്ത്യൻ സൈന്യത്തെ വാഴ്ത്തിയും ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും ബിസിസിഐയെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി...

Read More