Author: sanjudditahmedabad

ലക്ഷ്യം പാരീസില്‍ സ്വര്‍ണം, കേരളത്തിലെ പിന്തുണയ്‌ക്ക് നന്ദി:പി വി സിന്ധു

ദില്ലി: പാരീസ് ഒളിംപിക്‌സിൽ രാജ്യത്തിനായി അഭിമാനകരമായ നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം പി വി സിന്ധു. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷമാണ് സിന്ധുവിന്‍റെ പ്രതികരണം. സിന്ധുവിന്‍റെ വാക്കുകള്‍ ‘പാരീസില്‍ മികച്ച പ്രകടനത്തിനായി നൂറ് ശതമാനം ശ്രമിക്കും. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വലിയ പ്രചോദനമാണ്. ആത്മവിശ്വാസം വർധിപ്പിച്ചു. തൻറെ വിജയം കായിക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുമെന്നാണ് പ്രതീക്ഷ. കായികരംഗത്ത് മികച്ച നേട്ടമാണ് വനിതകൾ ഇത്തവണ നേടിയത്. കൊവിഡ് കാലത്ത് പരിശീലനത്തിന് കൂടുതൽ സമയം കിട്ടി. കായികമായി കഴിവ് വർധിപ്പിക്കാനായി പരിശീലകന്‍റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയുണ്ടായിരുന്നു. വ്യത്യസ്‌തമായ ഒരു ഒളിംപിക്‌സാണ് ടോക്കിയോയില്‍ പുരോഗമിക്കുന്നത്. കായികക്ഷമത നിലനിർത്തുന്നതിനൊപ്പം രോഗം വരാതെ നോക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സമ്മർദ്ദത്തെ അതിജീവിക്കാനായി. കേരളത്തിൽ ധാരാളം സുഹ്യത്തുക്കളുണ്ട്. കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് വലിയ നന്ദി’യെന്നും സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒളിംപിക്‌സ് ബാഡ്‌മിന്‍റണില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ്...

Read More

ചാനുവിന്റെ വെള്ളി സ്വര്‍ണമാവില്ല; സ്ഥിരീകരണം നല്‍കി ഉത്തേജക മരുന്ന് പരിശോധന ഏജന്‍സി

ടോക്യോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനു നേടിയ വെള്ളി സ്വര്‍ണമാകില്ല. നേരത്തെ ചാനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത. ചൈനീസ് താരത്തോട് ടോക്യോയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നും പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്വര്‍ണം നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ ചൈീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്താരാഷ്ട്ര പരിശോധന ഏജന്‍സിയാണ് (ഐടിഎ) ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ഏജന്‍സി അറിയിച്ചു. ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും ഏജന്‍സി. സ്നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചാനു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയിരുന്നത്. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്. ഭാരോദ്വഹനത്തില്‍ കര്‍ണം...

Read More

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ, ചട്ടങ്ങൾ ഇനി ഇങ്ങനെ

ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകൾക്ക് ആറ് ദിവസം തുറക്കാം. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല. സംസ്ഥാനത്ത് മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളുടെ മാതൃകയിൽ നിയന്ത്രണങ്ങൾ വരികയാണ്. തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല. അതേസമയം, ആൾക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവർ ആർടിപിസിആർ...

Read More

ഈ വര്‍ഷത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍

ദില്ലി: 2021 അവസാനിക്കുന്നതോടെ രാജ്യത്തെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ എടുത്ത കേസിലെ വാദം നടക്കുന്നതിനിടെയാണ് വാക്സിനേഷന്‍ സംബന്ധിച്ച് ആത്മവിശ്വസമുണ്ടെന്ന കാര്യം കേന്ദ്രം അറിയിച്ചത്. വാക്സിന്‍റെ ആഭ്യന്തര ഉത്പാദനം രാജ്യത്തിലെ കൊവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാറിന് വേണ്ടി ഹാജറായത്. അതേ സമയം, ‘ഈ ദേശീയ അടിയന്തര ഘട്ടത്തില്‍, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് ഒട്ടാകെ വാക്സിന്‍ നല്‍കണം. സംസ്ഥാനങ്ങള്‍ ആപത്ത്ഘട്ടത്തിലാണ്, നിങ്ങള്‍ അവരോട് ആഗോളതലത്തില്‍ വാക്സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അവരോട് വ്യക്തമാക്കണം. എങ്കിലെ ഇതില്‍ ഒരു വ്യക്തതവരൂ, സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കുന്ന മൂന്നാംഗ ബെഞ്ച് പറ‍ഞ്ഞു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എല്‍എന്‍ റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങുന്നതാണ്...

Read More

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്  നിർദ്ദേശം നൽകി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്.  കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു.  ‘കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares...

Read More